Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Trade

ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

ഇ​റ്റാ​ന​ഗ​ർ: മാ​ര​ക​ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി അ​ഞ്ച് മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ ചാം​ഗ്‌​ലാം​ഗ്ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. 

നോ​ക്വാം​ഗ് തൈ​ഖെ (35), വെ​ൻ​ച​ക് തൈ​ഖെ (21), മൂ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പൊ​ലി​സി​ന് കൈ​മാ​റി. മ്യാ​ൻ​മ​റു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചാം​ഗ്‌​ലാം​ഗ് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ​സേ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. 

അ​ടു​ത്തി​ടെ നാം​പോം​ഗ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നോം​ഗ്കെ ഗ്രാ​മ​ത്തി​ന് സ​മീ​പം 21 അ​സം റൈ​ഫി​ൾ​സും അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് പൊ​ലി​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് മ്യാ​ൻ​മ​ർ സ്വ​ദേ​ശി​ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു.  ഇ​വ​രി​ൽ നി​ന്ന് ബ്രൗ​ൺ ഷു​ഗ​റെ​ന്ന് സം​ശ​യി​ക്കു​ന്ന 130.09 ഗ്രാം ​ല​ഹ​രി​വ​സ്തു പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 26 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Latest News

Corehub Up